Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ITI Inaugurated

Thiruvananthapuram

നെ​ടു​മ​ങ്ങാ​ട് ഗ​വ. ഐ​ടി​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു

‎നെ​ടു​മ​ങ്ങാ​ട്: കാ​ല​ഘ​ട്ട​ത്തി​ന​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ഐ​ടി ഐ​ക​ൾ പ​രി​ഷ്ക​രി​ക്കു​മെ​ന്നു മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ. നെ​ടു​മ​ങ്ങാ​ട് ഗ​വ. ഐ​ടി​ഐ​യു​ടെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ​ഫ്ന ന​സ​റു​ദ്ദീ​ൻ റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു. ‎

നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ, നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. വൈ​ജു, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ല​ക്ഷ്മി സു​രാ​ജ്, പ്രി​ൻ​സി​പ്പ​ൽ വി. ​ഹ​രി​ലാ​ൽ, ജ​ന​പ്ര​തി​നി​ധി​കൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ ടൗ​ൺ ഹാ​ളി​നോ​ടു ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച ഐ​ടി​ഐ​യ്ക്ക് നാ​ലു ട്രേ​ഡു​ക​ളി​ലാ​യി എ​ട്ട് യൂ​ണി​റ്റു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 16 സ്ഥി​രം ത​സ്തി​ക​ക​ൾ​ക്കും സ്വീ​പ്പ​ർ, വാ​ച്ച്മാ​ൻ ത​സ്തി​ക​ക​ളി​ൽ യ​ഥാ​ക്ര​മം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, കെ​ക്സ്കോ​ൺ എ​ന്നി​വ മു​ഖേ​ന നി​യ​മ​നം ന​ട​ത്തു​ന്ന​തി​നും അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up